തൃശൂർ : കനത്ത മഴയിലും ശക്തമായ കാറ്റിലും ചാലക്കുടിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. പുഴയിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. (Heavy rain causes much havoc in Chalakudy)
മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും റോഡുകളിലും മരം വീണു. വീടുകളിൽ വെള്ളം കയറിയതിനാൽ 6 വീട്ടുകാരെ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മലയാളം വിഭാഗത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.