തൃശൂർ : ശക്തമായ മഴയിൽ പുന്നയൂർക്കുളം പുന്നയൂർ പഞ്ചായത്ത് നിവാസികൾ ദുരിതത്തിലാണ്. ഏഴാം വാര്‍ഡ് അവിയൂര്‍ പനന്തറ എസ് സി കോളനിയില്‍ 40 ഓളം വീടുകളിലാണ് വെള്ളം കയറിയത്. (Heavy rain causes havoc in Thrissur)
എന്നാൽ, ഇവരെ മാറ്റിപ്പാർപ്പിക്കാനോ, ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി. 10 കിലോമീറ്റര്‍ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സര്‍ക്കാര്‍ ക്യാമ്പിലേക്ക് പോകാൻ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞെന്നും ഇവർ വ്യക്തമാക്കുന്നു.