
കണ്ണൂര്‍: കണ്ണൂര്‍ വലിയന്നൂരില്‍ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി(Heavy rain). ഇന്ന് രാവിലെയുണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങള്‍ കടപുഴകി വീണ് വീടുകൾ തകര്‍ന്നു.
വൈദ്യുതി പോസ്റ്റുകള്‍ക്കും നിലംപൊത്തിയതോടെ വൈദ്യുതി ബന്ധം താറുമാറായി. റോഡിന് കുറുകെ മരം വീണതോടെ ഗതാഗത തടസ്സവും നേരിട്ടു. സംഭവത്തെ തുടർന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റാൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.