
എറണാകുളം: ജില്ലയിലെ കുട്ടംപുഴ പഞ്ചായത്തിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് കനത്ത മഴയിൽ പൊങ്ങിയ വെള്ളത്തിൽ മുങ്ങി(Heavy rain).
പൂയംകുട്ടി പുഴക്ക് കുറുകെയുള്ള ചപ്പാത്താണ് മുങ്ങിയത്. ഇതോടെ വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസി ഊരുകളും മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുടർന്ന് ആദിവാസി ഊരുകൾക്കും മണികണ്ഠൻചാൽ ഗ്രാമത്തിലേക്കുമായി പഞ്ചായത്ത് കടത്ത് വഞ്ചി ഏർപ്പെടുത്തിയതായാണ് വിവരം.