തിരുവനന്തപുരം : തലസ്ഥാനത്ത് മലയോര മേഖലകളിൽ ശക്തമായ മഴയും കാറ്റും. ഇതോടെ വിതുരയിൽ മരം കടപുഴകി വീണു. ഗതാഗതത്തിന് തടസം നേരിട്ടു. (Heavy rain and strong wind in Trivandrum)
റോഡിന് വശത്ത് നിന്ന മരമാണ് വീണത്. ഇത് വിതുരയിൽ നിന്നും ആര്യനാട്ടേക്ക് പോകുന്ന പാതയിൽ മലയടി, ചെരുപ്പാണിയിലാണ്. വൈദ്യുതി ലൈനിന് പുറത്തേക്ക് മരം വീണതിനാൽ വൈദ്യുതിയും തടസപ്പെട്ടു.