തൃശൂർ : കേരളത്തിൽ കനത്ത മഴ തുടരുകയാണ്. തൃശൂർ ജില്ലയിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത് മുൻകരുതൽ നടപടികളുടെ ഭാഗമായാണ്. (Heavy rain alert in Kerala today)
പ്രൊഫഷണൽ കോളേജുകൾക്കടക്കം അവധി ബാധകമാണ്. അതിസായം, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
ഇന്ന് നടത്തേണ്ട ഓണപ്പരീക്ഷയടക്കം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും കളക്ടർ അറിയിച്ചു.