
തിരുവനന്തപുരം : കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Heavy rain alert in Kerala)
കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കാരനാടക തീരം മുതൽ തെക്കൻ ആന്ധ്രാ തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു.