Rain alert : ശക്തമായ മഴ: സംസ്ഥാനത്ത് നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Heavy rain alert in Kerala
Published on

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഒരിടത്തും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല. നാളെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. (Heavy rain alert in Kerala )

03/07/2025 : കണ്ണൂർ, കാസർഗോഡ്

04/07/2025 : എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

05/07/2025 : കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com