വയനാട് : ജില്ലയിൽ മഴ ശക്‌തമായി പെയ്യുകയാണ്. ഇതിനിടെ താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ ഉണ്ടായി. ചുരത്തിലൂടെ ഒഴുകുന്ന ചാലുകൾക്ക് നിറവ്യത്യാസം ഉണ്ട്.(Heavy landslide in Thamarassery Churam)
ലക്കിടിയിൽ താമരശ്ശേരി ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ വകുപ്പുകൾ ഇവിടെ പരിശോധന നടത്തി. വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകളാണ് പരിശോധന നടത്തിയത്.
പൊട്ടിയിറങ്ങുയത് ദ്രവിച്ച പാറക്കഷണങ്ങൾ ആണെന്ന് കണ്ടെത്തി. ഏകദേശം 30മീറ്ററോളം ഉയരത്തിൽ നിന്നാണ് ഇവ ഒലിച്ചിറങ്ങിയത്. മേഖലയിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. പൂർണ്ണമായും ആച്ചിട്ടിരിക്കുന്ന ചുരത്തിലൂടെ ഇപ്പോൾ പ്രധാനപ്പെട്ട ആംബുലൻസ് സർവ്വീസുകൾക്ക് മാത്രമേ കടന്നു പോകാൻ സാധിക്കുകയുള്ളൂ.