
കുവൈറ്റ് സിറ്റി: ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരണപ്പെട്ടത്.
കുവൈറ്റിലെ മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.