രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി: വിധി ഉടൻ, സ്ക്രീൻഷോട്ട് ഹാജരാക്കി പ്രോസിക്യൂഷൻ, രണ്ടാമത്തെ ബലാത്സംഗ കേസിനെ എതിർത്ത് പ്രതിഭാഗം| Rahul Mamkootathil

ആദ്യം അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധി പുറപ്പെടുവിക്കും.
Hearing on Rahul Mamkootathil's anticipatory bail plea completes
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. ഉച്ചയ്ക്ക് ഒരു മണിയോടെ വിധി പ്രസ്താവിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യം അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധി പുറപ്പെടുവിക്കും.(Hearing on Rahul Mamkootathil's anticipatory bail plea completes)

ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ പുതിയ തെളിവ് പരിശോധിച്ച ശേഷമാണ് ഇന്ന് വാദം പൂർത്തിയാക്കിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്നലെ നടന്ന വാദത്തിന് ശേഷം കോടതി ആവശ്യപ്പെട്ട ഒരു രേഖ കൂടി ഹാജരാക്കി. തുടര്‍ന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയത്. ഇന്നത്തെ 25 മിനിറ്റ് വാദത്തിൽ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്‌ക്രീൻഷോട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസിനെ പ്രതിഭാഗം ശക്തമായി എതിർത്തു. "ആരാണ് പരാതിക്കാരി എന്ന് പോലും അറിയാത്ത കേസാണിത്" എന്നായിരുന്നു പ്രധാന വാദം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തടയാൻ വേണ്ടി മനഃപൂർവം രജിസ്റ്റർ ചെയ്ത കേസാണിതെന്നും പ്രതിഭാഗം ആരോപിച്ചു. വിധി വരും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു. പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുകളുണ്ട്. അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളും ഹാജരാക്കി.

സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെയുണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണ്. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിക്ക് പിന്നിൽ സി.പി.എം.-ബി.ജെ.പി. രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. യുവനേതാവിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതി.

യുവതിയുമായി ഉഭയസമ്മതപ്രകാരം ബന്ധമുണ്ടായിരുന്നു. ഓഡിയോ ക്ലിപ്പും വാട്ട്‌സ്ആപ് ചാറ്റും യുവതി റെക്കോർഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്, ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഗർഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.

വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ അഭിഭാഷകന്റെ ആവശ്യം പ്രോസിക്യൂഷൻ അംഗീകരിച്ചില്ല. രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങൾ കേസിൽ നിർണ്ണായകമായേക്കും.

Related Stories

No stories found.
Times Kerala
timeskerala.com