Wild Elephant : ചുരുളിക്കൊമ്പൻ്റെ ആരോഗ്യ നില മോശം: DFOയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം, വയനാട്ടിൽ നിന്ന് പ്രത്യേക സംഘമെത്തും

മയക്കുവെടി വച്ച് ആനയെ പിടികൂട്ടുന്നതിനും ആരോഗ്യം ഒരു തടസമാണ്.
Wild Elephant : ചുരുളിക്കൊമ്പൻ്റെ ആരോഗ്യ നില മോശം: DFOയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം, വയനാട്ടിൽ നിന്ന് പ്രത്യേക സംഘമെത്തും
Published on

പാലക്കാട് : വളരെ മോശമായ ആരോഗ്യനിലയിലൂടെയാണ് ചുരുളിക്കൊമ്പൻ അഥവാ പി ടി 5 എന്ന കാട്ടാന കടന്നുപോകുന്നതെന്ന് വനംവകുപ്പ്. ആനയെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.(Health support to wild Elephant in Palakkad)

ഇതിന് കാഴ്ചപരിമിതിയും, ശരീരത്തിൽ ആഴത്തിലുള്ള മുറിവും ഉണ്ട്. അധിക ദൂരം നടക്കാൻ സാധിക്കുന്നില്ല. തീറ്റയും വെള്ളവും എടുക്കുന്നതിന് ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മയക്കുവെടി വച്ച് ആനയെ പിടികൂട്ടുന്നതിനും ആരോഗ്യം ഒരു തടസമാണ്.

ഇന്ന് ഡി എഫ് ഒയുടെ അധ്യക്ഷതയിൽ യോഗം ചേരും. വയനാട്ടിൽ നിന്നും പ്രത്യേക സംഘമെത്തി ആനയെ നിരീക്ഷിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com