ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

ആവശ്യങ്ങൾ അംഗീകരിക്കാൻ തുടർ ചർച്ചകൾ നടത്തുമെന്നും ആശാവർക്കേഴ്‌സു പ്രതിനിധികൾ വ്യക്തമാക്കി
asha workers strike
Published on

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശവർക്കേഴ്‌സ് നടത്തിയ ചർച്ച പരാജയം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ വയ്ക്കാമെന്ന സർക്കാർ നിർദേശം യൂണിയൻ പ്രതിനിധികൾ തള്ളി. സമരവുമായി മുന്നോട്ടു പോകുമെന്നും, ആവശ്യങ്ങൾ അംഗീകരിക്കാൻ തുടർ ചർച്ചകൾ നടത്തുമെന്നും ആശാവർക്കേഴ്‌സു പ്രതിനിധികൾ വ്യക്തമാക്കി.

സമരത്തിന്റെ 53 ആം ദിവസമാണ് ആശാവർക്കേഴ്‌സു യൂണിയൻ പ്രതിനിധികൾ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആശ ഹെൽത്ത് വർക്കേഴ്‌സു അസോസിയേഷനെ കൂടാതെ സിഐടിയു ഐഎൻടിയുസി ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു. 21,000 രൂപ ഓണറേറിയം എന്ന് ആവശ്യം 10000 രൂപയാക്കി ആശമാർ കുറച്ചിട്ടും ആരോഗ്യമന്ത്രിയും സർക്കാരും അംഗീകരിക്കാൻ തയ്യാറായില്ല. സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ആശാന്മാരുടെ വിഷയം പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കാമെന്നും അറിയിച്ചു.

പക്ഷേ 3000 രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ വർക്കേഴ്സ് ഹെൽത്ത് അസോസിയേഷൻ ഉറച്ചു നിന്നു. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്‌സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും കഴിഞ്ഞ രണ്ട് ചര്‍ച്ചയിലും ഞങ്ങള്‍ കേട്ടതാണ്. താല്‍പര്യമുണ്ട് എന്ന് പറയുന്നതിനപ്പുറത്തേക്ക് ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും എന്ന രണ്ട് ഭാഗം മാറ്റി വച്ചുകൊണ്ട് ആശ വര്‍ക്കേഴ്‌സുമായി ബന്ധപ്പെട്ട മറ്റ് ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും ആവിഷയങ്ങളില്‍ നമുക്ക് കമ്മറ്റിയാകാം. ഇത് രണ്ടും അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കണമെന്ന് പറഞ്ഞു.

3000 രൂപ വര്‍ധന ചോദിച്ചിട്ടു പോലും മറുപടിയില്ല. ചര്‍ച്ച യാതൊരു തീരുമാനവുമാകാതെ പിരിഞ്ഞിരിക്കുകയാണ്. കമ്മറ്റിയെ സംബന്ധിച്ച് സമര സമിതിയുമായി ആലോചിച്ച് നാളെ വീണ്ടും അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ആശമാര്‍ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com