Veena George: ദേഹാസ്വാസ്ഥ്യം : മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

Veena
Published on

കൊ​ല്ലം: ദേഹാസ്വാസ്ഥ്യത്തെ തു​ട​ർ​ന്ന് ആരോഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് മ​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. രക്തസമ്മർദ്ദം ഉയർന്നതാണെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

Related Stories

No stories found.
Times Kerala
timeskerala.com