പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും |Veena george

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ വി.​എം.​സു​ബൈ​ദ​യും മ​ന്ത്രി​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്.
veena george
Published on

മ​ല​പ്പു​റം : മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ ചൊ​ല്ലി പൊ​തു​വേ​ദി​യി​ൽ ത​ർ​ക്കി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജും ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇ​തി​നി​ടെ​യാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ വി.​എം.​സു​ബൈ​ദ​യും മ​ന്ത്രി​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്.

ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയതാണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓർഡർ ഉയർത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു. ഇതോടെയാണ് നഗരസഭാ അധ്യക്ഷ മന്ത്രിക്ക് അടുത്തെത്തി സംസാരിക്കാൻ തുടങ്ങി.

മ​ന്ത്രി വാ​സ്ത​വ വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യി കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്‌​സ​ൺ മൈ​ക്കി​ലൂ​ടെ​ത​ന്നെ മ​റു​പ​ടി ന​ൽ​കി.യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും മ​റ്റു നേ​താ​ക്ക​ൾ കൂ​ടി വി​ഷ​യം ഏ​റ്റു​പി​ടി​ച്ച​തോ​ടെ ത​ർ​ക്കം നീ​ണ്ടു. ഇതോടെ പരിപാടിയിൽ കൂവിവിളികളും കരഘോഷങ്ങളും ഉയർന്നു.

Related Stories

No stories found.
Times Kerala
timeskerala.com