തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസിന് ആരോഗ്യവകുപ്പിന്റെ മെമ്മോ.മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പരാജയമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരാമർശം നടത്തിയതിന് പിന്നാലെയാണ് മെമ്മോ നൽകിയത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുഖേനയാണ് മെമ്മോ നൽകിയത്. സാമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്നാണ് മെമ്മോയിലെ പ്രധാന നിർദേശം.
സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോ പൂര്‍ണ്ണ പരാജയമാണെന്നും കെ. സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോലി ചെയ്യുന്ന ആലപ്പുഴ മെഡി. കോളജില്‍ ഇതുവരെ കടാവര്‍ ട്രാന്‍സ്പ്‌ളാന്റ് നടന്നിട്ടില്ലെന്നും ഡോ. മോഹന്‍ദാസ് തുറന്നടിച്ചത്.