
തിരുവനന്തപുരം : ആശുപത്രി സുരക്ഷ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യവകുപ്പ്. ബിൽഡിങ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ല എന്നാണ് വിലയിരുത്തൽ.(Health Department on Hospital Safety Guidelines)
കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും സമാന അവസ്ഥയാണ് എന്നാണ് കരുതുന്നത്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുത്തേക്കും.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ചുചേർത്ത യോഗത്തിൽ ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് എന്നിവരടക്കം പങ്കെടുത്തു.