'സ്‌കൂള്‍ തലത്തില്‍ തന്നെ ആരോഗ്യ സംരക്ഷണം അനിവാര്യം'; സൂംബ നൃത്തത്തെ പിന്തുണച്ച് രാഹുല്‍ മാങ്കുട്ടത്തില്‍ | Zumba dance

''എതിര്‍ക്കപ്പെടേണ്ടതോ വിമര്‍ശിക്കേണ്ടതോ ആയ കാര്യമല്ല''
Rahul
Published on

പാലക്കാട്: സൂംബ നൃത്തത്തെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്. വിവാദങ്ങളുടെ ആവശ്യമില്ലെന്നും സ്‌കൂള്‍ തലത്തില്‍ തന്നെ ആരോഗ്യ സംരക്ഷണം അനിവാര്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു.

''ആരോഗ്യ സംരക്ഷണത്തിനുള്ള കാര്യങ്ങളെയൊന്നും വിവാദമാക്കേണ്ടതില്ല. നാട്ടില്‍ ആരോഗ്യ സംരക്ഷണത്തിനായി സാര്‍വത്രികമായി നടന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. എതിര്‍ക്കപ്പെടേണ്ടതോ വിമര്‍ശിക്കേണ്ടതോ ആയ കാര്യമല്ല." എന്നാണ് തന്റെ അഭിപ്രായമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍.

വേറെ ഏതെങ്കിലും സംഘടനക്ക് അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് അവരുടെ സ്വതന്ത്ര നിലപാടാണ്. അതിന് മറുപടി പറയേണ്ടത് അവരാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com