എമ്പുരാൻ താങ്ക്സ് കാർഡിൽ നിന്ന് എന്റെ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടത് താൻതന്നെ ; രാജ്യസഭയിൽ സുരേഷ്‌ഗോപി

ഇത് തെറ്റാണെന്ന് തെളിയിച്ചാൽ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് സുരേഷ്‌ഗോപി വെല്ലുവിളിച്ചു.
sureshgopi
Published on

ഡൽഹി : എമ്പുരാൻ’ സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സിനിമയുടെ താങ്ക്സ് കാർഡിൽ നിന്ന് എന്റെ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടത് ഞാൻ തന്നെയായിരുന്നു. ഇത് തെറ്റാണെന്ന് തെളിയിച്ചാൽ ഏത് ശിക്ഷയും സ്വീകരിക്കും.ജോൺബ്രിട്ടാസ് എം പി ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ചത്.

സിനിമയുടെ 17 രംഗങ്ങൾ വെട്ടിക്കളഞ്ഞത് അണിയറപ്രവർത്തകരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ. രാഷ്ട്രീയത്തിന്റെ പേരിൽ എന്ത് സർക്കസാണ് കേരളത്തിൽ അരങ്ങേറുന്നത്. ബി ജെ പിയെ അധിക്ഷേപിക്കുകയാണ് ഈ സിനിമയുടെ പേരിൽ സംസ്ഥാനത്ത്. ജോൺ ബ്രിട്ടാസിന് തന്റെ രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിരിക്കുന്നത് മറ്റ് പലതും പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും. അതിന്റെ മുറിവ് നിങ്ങൾക്കേൽക്കും. നിങ്ങളുടെ രാഷ്ട്രീയപാർട്ടി 800 ഓളം പേരെയാണ് കൊന്നൊടുക്കിയിട്ടുള്ളത് രാജ്യസഭയിൽ സുരേഷ്‌ഗോപി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com