വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ

വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റു; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളൽ
Published on

കൊച്ചി: അങ്കമാലിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48), മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുട്ടികൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. മിന്നലേറ്റ് വീട്ടിലെ ​ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു. മെയിൻ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com