
ഇത്തവണ ബിഗ് ബോസ് ഹൗസിൽ വീക്കെൻഡ് എപ്പിസോഡിൽ നിന്ന് പുറത്തായത് അപ്പാനി ശരത് ആയിരുന്നു. രേണു സുധി സ്വയം ക്വിറ്റ് ചെയ്തപ്പോൾ പ്രേക്ഷകവിധി പ്രകാരമാണ് ശരത് പുറത്തായത്. ശരത് പുറത്തായത് മസ്താനി കാര്യമായി ആഘോഷിക്കുകയും ചെയ്‌തു. ശരതിനെ പുറത്താക്കിയതിന് പ്രേക്ഷകരോട് മസ്താനി നന്ദി പറയുകയും ചെയ്തു.
ഹൗസിൽ നിന്ന് പുറത്തായി, തൻ്റെ അടുത്ത് ശരത് നിൽക്കുമ്പോൾ, 'എന്തുകൊണ്ടാണ് താരം പുറത്തായത് ആഘോഷിച്ചത്?' എന്ന് മസ്താനിയോട് മോഹൻലാൽ ചോദിച്ചു. തന്നെ ചീത്ത വിളിച്ചതുകൊണ്ട് മാത്രമാണ് ശരത് പുറത്തായപ്പോൾ താൻ സന്തോഷിച്ചതെന്നും അല്ലാതെ മറ്റൊരു കാരണവും ഇല്ലെന്നും മസ്താനി മോഹൻലാലിനോട് പറഞ്ഞു. ഇതോടെ, ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കണമെന്ന് മോഹൻലാൽ ഹൗസ്മേറ്റ്സിനോട് ആവശ്യപ്പെട്ടു.
അതേസമയം, തന്നെ ചീത്തവിളിച്ചതുകൊണ്ടാണ് ശരത് പുറത്തായതെന്ന മസ്താനിയുടെ വാദത്തെ മറ്റ് മത്സരാർത്ഥികൾ എതിർത്തു. കഴിഞ്ഞ ആഴ്ചയിലെ മുഴുവൻ കാര്യങ്ങൾ പരിഗണിച്ചാണ് വോട്ടിങ് എന്ന് ബിന്നി പറഞ്ഞു. ആര്യൻ, അഭിലാഷ് തുടങ്ങിയവരും മസ്താനിയെ എതിർത്തു.