
കൊച്ചി : എ ഡി ജി പി എം ആർ അജിത് കുമാർ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. (HC to MR Ajith Kumar)
ഇത് ദൗർഭാഗ്യകരമായ സംഭവം ആണെന്നും മനഃപൂർവ്വം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ നിന്നും ഇക്കാര്യം വ്യക്തമായെന്നും കോടതി കൂട്ടിച്ചേർത്തു.
അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ എന്നാണ് ദേവസ്വം ബെഞ്ചിൻ്റെ ചോദ്യം.
സംഭവത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.