
കൊച്ചി : സർക്കാർ കോവിഡ് കാലത്ത് രോഗികളെ പാർപ്പിക്കാനായി ഉപയോഗിച്ച സ്വകാര്യ കെട്ടിടങ്ങൾക്ക് വാടക നൽകണമെന്ന് പറഞ്ഞ് ഹൈക്കോടതി. അത് നിഷേധിക്കാൻ സാധിക്കില്ലെന്നും, ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാടകയും നഷ്ടപരിഹാരവും നൽകേണ്ടതാണെന്നും കോടതി കൂട്ടിച്ചേർത്തു.(HC to Kerala Govt )
അനധികൃത നിർമ്മാണമെന്ന പേരിൽ വാടക നിഷേധിക്കാൻ സാധിക്കില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. സർക്കാർ കോവിഡ് കാലത്ത് വർക്കല എസ് ആർ ട്രസ്റ്റിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടുത്തെ ഉപകരണങ്ങളും വാടകയ്ക്ക് എടുത്തിരുന്നു.