AI : 'വിധി എഴുതാനോ, തീർപ്പ് എഴുത്തിനോ AI ഉപയോഗിക്കരുത്': ജഡ്ജിമാർക്ക് കർശന നിർദേശവുമായി ഹൈക്കോടതി

സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണമെന്നും, എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകൾ കോടതികൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
HC to judges on using AI
Published on

കൊച്ചി : ജഡ്ജിമാർക്ക് കർശന നിർദേശവുമായി കേരള ഹൈക്കോടതി. കേസിൽ വിധി എഴുതാനോ തീർപ്പ് എഴുത്തിനോ വേണ്ടി എ ഐ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. (HC to judges on using AI)

ചാറ്റ് ജിപിടി, ഡീപ് സീക്ക് എന്നിവ ഉപയോഗിക്കരുതെന്നും, ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രം ഉപയോഗിക്കണമെന്നും ഇതിൽ പറയുന്നു.

സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണമെന്നും, എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകൾ കോടതികൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com