

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ രണ്ട് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെയാണ് സിംഗിൾ ബെഞ്ച് ശക്തമായി വിമർശിച്ചത്.(HC strongly criticizes state government over cashew corporation corruption)
"അഴിമതിക്കാരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നത്?" എന്ന് കോടതി ചോദിച്ചു. പ്രതികളായ കോൺഗ്രസ് നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. പി.എ. രതീഷ് എന്നിവർക്ക് സർക്കാർ എന്തിനാണ് സംരക്ഷണം ഒരുക്കുന്നതെന്നും കോടതി ചോദിച്ചു.
അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കോടതി ഉത്തരവിൽ എഴുതേണ്ടി വരുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. നിയമത്തെ അംഗീകരിക്കുന്ന നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ട് പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകാത്ത സർക്കാർ നിലപാട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.