
കൊച്ചി : വയനാട് മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ഹൈകോടതിയോട് മൂന്നാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ കേന്ദ്രം അലംഭാവം തുടരുകയാണ്. (HC on Wayanad landslide victims' loans)
വിഷയത്തിൽ കേന്ദ്രം നൽകിയ മറുപടി ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നാണ്.
അതേസമയം, കേരള ബാങ്ക് വായ്പ എഴുതിത്തള്ളിയ കാര്യം കോടതി വീണ്ടും ഓർമ്മിപ്പിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.