കൊച്ചി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം. ദുരന്തം നടന്നിട്ട് ഒരു വർഷം കഴിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. (HC on Wayanad landslide victims loans )
എപ്പോഴാണ് തീരുമാനം എടുക്കാൻ സാധിക്കുകയെന്നാണ് കോടതിയുടെ ചോദ്യം. കേന്ദ്ര തീരുമാനം വൈകാൻ പാടില്ലെന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
അതേസമയം, സംസ്ഥാന ബാങ്കുകൾ വായ്പകൾ എഴുതിത്തള്ളിയെന്ന് കോടതി നിരീക്ഷിച്ചു. അത് മാതൃകയാക്കിക്കൂടേയെന്നാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചത്. അടുത്ത ബുധനാഴ്ച്ച ഹർജികൾ വീണ്ടും പരിഗണിക്കും.