
കൊച്ചി : വയനാട് മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. (HC on Wayanad landslide disaster)
കഴിഞ്ഞ തവണ കേന്ദ്രം ആവശ്യപ്പെട്ടത് മൂന്നാഴ്ചത്തെ സാവകാശമാണ്. ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ചില ചട്ടങ്ങൾ ഭേദഗതിപ്പെടുത്തിയത് കൊണ്ട് വായ്പകൾ എഴുതി തള്ളുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ് എന്നാണ് അവർ പറഞ്ഞിരുന്നത്.
കേന്ദ്രം സഹായിക്കുന്നില്ല എങ്കിൽ ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രിയടക്കം വ്യക്‌തമാക്കിയിട്ടുണ്ട്.