Vipanchika : 'മൃതദേഹം എന്തിന് നാട്ടിൽ എത്തിക്കണം ? നിയമപരമായ അവകാശം ഭർത്താവിനല്ലേ ?': വിപഞ്ചികയുടെ മരണത്തിൽ ഹൈക്കോടതി, ഹർജി നാളെ പരിഗണിക്കാനായി മാറ്റി

കോടതി ചോദിച്ചത് അമ്മയുടെ സഹോദരിയായ ഹർജിക്കാരിക്കെങ്ങനെ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകുമെന്നാണ്
Vipanchika : 'മൃതദേഹം എന്തിന് നാട്ടിൽ എത്തിക്കണം ? നിയമപരമായ അവകാശം ഭർത്താവിനല്ലേ ?': വിപഞ്ചികയുടെ മരണത്തിൽ ഹൈക്കോടതി, ഹർജി നാളെ പരിഗണിക്കാനായി മാറ്റി
Published on

കൊച്ചി: കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം എന്തിനാണ് നാട്ടിൽ എത്തിക്കുന്നതെന്ന് ചോദിച്ച് ഹൈക്കോടതി. ഭർത്താവിനാണ് നിയമപരമായ അവകാശമെന്ന് പറഞ്ഞ കോടതി, ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിടാൻ കഴിയുന്നതെന്നും ചോദിച്ചു. (HC on Vipanchika's death case)

കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. കുടുംബത്തിൻ്റെ ഹർജിയിലേത് ആരോപണങ്ങൾ മാത്രമാണെന്നും, ഷാർജയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും ഹൈക്കോടതി ആരാഞ്ഞു.

കോടതി ചോദിച്ചത് അമ്മയുടെ സഹോദരിയായ ഹർജിക്കാരിക്കെങ്ങനെ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകുമെന്നാണ്. കേസിൽ ഇന്ത്യൻ എംബസിയെക്കൂടി കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു. ഹർജി നാളത്തേക്ക് പരിഗണിക്കാനായി മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com