കൊച്ചി : മലയാളി യുവതി വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. (HC on Vipanchika death case)
യുവതിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനും മകളുടെ മൃതദേഹം യു എ ഇയിൽ തന്നെ സംസ്ക്കരിക്കാനും ധാരണയായി എന്ന് കുടുംബം കോടതിയെ അറിയിച്ചു. ഇതോടെ വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കോടതി എംബസിയോട് നിർദേശിച്ചു.
ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഭർത്താവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം വിപഞ്ചികയുടെ കുടുംബം സമ്മതിച്ചത്.