കൊച്ചി : ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിയോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഉദയകുമാറിൻ്റെ അമ്മ പ്രഭാവതി. തന്നെയും കൂടി കൊന്നു കളയാത്തത് എന്തെന്നാണ് അവരുടെ ചോദ്യം. (HC on Udayakumar Murder case)
വീണ്ടും കോടതിയിലേക്ക് പോകാൻ നിവൃത്തിയില്ലെന്നും ആ അമ്മ കൂട്ടിച്ചേർത്തു. തൻ്റെ മകനെ അവർ പച്ചയ്ക്ക് തിന്നുവെന്നും, പ്രഭാവതി മധ്യാമങ്ങളോട് പ്രതികരിച്ചു.
കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സി ബി ഐ അന്വേഷണത്തിലെ ഗുതുതര പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരു കോടതിക്കും ഹൃദയമില്ല എന്നും, ആരോ ഇതിന് പിന്നിൽ കളിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
സി ബി ഐ കോടതി ഒന്നാം പ്രതിക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതും ഹൈക്കോടതി റദ്ദാക്കി. സി ബി ഐ കോടതി വധശിക്ഷ വിധിച്ചത് 2018ലാണ്. രണ്ടാം പ്രതി നേരത്തെ തന്നെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. കേസിലെ പ്രതികൾ 6 പോലീസുകാർ ആയിരുന്നു. മർദ്ദിച്ചാണ് ഉദയകുമാറിനെ കൊലപ്പെടുത്തിയത്.