
കൊച്ചി : സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വൈസ് ചാൻസലർക്ക് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ കഴിയുമെന്ന് കേരള ഹൈക്കോടതി. ഈ അവസരത്തിൽ വി സിക്ക് ഉത്തരവിറക്കാമെന്നാണ് കോടതി പറഞ്ഞത്. (HC on Registrar's suspension)
ഡോ. കെ എസ് അനിൽകുമാറിൻ്റെ സസ്‍പെൻഷൻ സംബന്ധിച്ച ഹർജി പരിഗണിച്ച കോടതി, ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യം അംഗീകരിച്ചില്ല. തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും. അതേസമയം, വി സി വിശദമായ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
സിൻഡിക്കേറ്റിനാണ് തനിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരമെന്നാണ് രജിസ്ട്രാർ പറഞ്ഞത്. മത ചിഹ്നമുള്ള ചിത്രം എന്താണെന്ന് ചോദിച്ച കോടതി, ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്നും, അത് വെച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്നും ആരാഞ്ഞു.