
കൊച്ചി : പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിലെ പോക്‌സോ കേസിൽ പ്രതിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഇത് ഈ മാസം 30 വരെയാണ്. (HC on Pathanamthitta POCSO case)
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻേറതാണ് നടപടി. ഹർജി സമർപ്പിച്ചത് അനാഥാലയം നടത്തിപ്പുകാരി, മകൻ, മകൾ, മകളുടെ ഭർത്താവ് എന്നിവരാണ്. സർക്കാർ അറിയിച്ചത് കേസിൽ അന്വേഷണം നടക്കുകയാണ് എന്നാണ്.
കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദേശം. ഇത് കെട്ടിച്ചമച്ചതാണെന്നും, മറ്റൊരു അനാഥാലയത്തിൻ്റെ നടത്തിപ്പുകാരാണ് അംഭവത്തിന് പിന്നിലെന്നും ഹർജിക്കാർ പറയുന്നു.