കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ച് നിർണായക ഹൈക്കോടതി തീരുമാനം ഇന്നാണ്. ഇന്ന് ജില്ലാ കളക്ടർ മുരിങ്ങൂരിൽ സർവ്വീസ് റോഡ് ഇടിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് നൽകും. (HC on Paliyekkara Toll plaza issue)
ഇത് കൂടി പരിശോധിച്ചതിന് ശേഷം ആയിരിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനം എടുക്കുന്നത്. ഒരു മാസം മുൻപാണ് പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞത്.
രൂക്ഷമായ ഗതാഗതക്കുരുക്കിന് തുടർന്നാണിത്. ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.