
കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ല എന്ന് ഹൈക്കോടതി. ഹർജികൽ കോടതി വ്യാഴാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.(HC on Paliyekkara Toll Plaza issue)
കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നത് ചില വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കുമെന്നാണ്. എന്നാൽ ഇന്ന് അത് വീണ്ടും മാറ്റിവച്ചു.
ഒരു മാസം മുൻപാണ് പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവച്ചത്. രൂക്ഷമായ ഗതാഗത കുരുക്കാണ് കാരണം. സർവ്വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിൽ ആണെന്ന് കളക്ടർ കോടതിയെ അറിയിച്ചിരുന്നു.