
കൊച്ചി : തിങ്കളാഴ്ച മുതൽ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കുമെന്ന് ഹൈക്കോടതി. ഇത് ഉപാധികളോടെയാണ്. അതിനാൽ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് കോടതി തിങ്കളാഴ്ച പുറത്തിറക്കും. (HC on Paliyekkara Toll plaza Issue)
ഗതാഗത കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകൾ ആയിരിക്കും കോടതി മുന്നോട്ട് വയ്ക്കുക. മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കാനും തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ടോൾ പിരിവിനുള്ള ഉത്തരവ് അടിയന്തരമായി നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.