
കൊച്ചി : പാലിയേക്കര ടോൾ പിരിവ് വിലക്കിൽ തിങ്കളാഴ്ചയോടെ തീരുമാനം എടുക്കുമെന്ന് അറിയിച്ച് ഹൈക്കോടതി. അതുവരെ വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. (HC on Paliyekkara Toll Plaza issue )
കോടതി ഇന്ന് ഹർജി പരിഗണിച്ചു. ജില്ലാ കളക്ടർ ഇന്നും ഹാജരായിരുന്നു. ഹർജി നൽകിയവരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്.
ജോലികൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഹർജി നാളത്തേക്ക് മാറ്റി.