
കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് തുടരുമെന്ന് പറഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൾ പിരിവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് തൽക്കാലം കോടതി പുനഃപരിശോധിക്കില്ല. (HC on Paliyekkara Toll plaza issue)
ദേശീയപാത അതോറിറ്റി നൽകിയ ഹര്‍ജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി വച്ചു. ഹൈക്കോടതി അറിയിച്ചത് ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഗതാഗത കമ്മിറ്റി നൽകിയ റിപ്പോർട്ട് പൂർണ്ണമല്ലെന്നാണ്.
ഇത് നിസാരമായി എടുക്കരുതെന്നും, ജനങ്ങളെ പരീക്ഷിക്കരുതെന്നും ഹൈക്കോടതി വിമർശിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമെ മുന്നോട്ടു പോകാനാവുകയുള്ളുവെന്നും പ്രശ്നങ്ങള്‍ നിസാരമായി എടുക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.