
കൊച്ചി : ഇന്നും പാലിയേക്കരയിലെ ടോൾ പിരിവിന് ഹൈക്കോടതിയുടെ അനുമതിയില്ല. ടോൾ പിരിവിനെക്കുറിച്ച് ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആലോചിക്കാമെന്നാണ് കോടതി പറഞ്ഞത്. (HC on Paliyekkara toll plaza issue)
ദേശീയ പാത അതോറിറ്റിക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളത് എന്നും, അതെല്ലാം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
എന്നാൽ, എല്ലാ തകരാറുകളും പരിഹരിക്കട്ടേയെന്ന് കോടതി പറഞ്ഞു. കൽവെർട്ടുകളെക്കുറിച്ച് ജില്ലാ കളക്ടർ പറഞ്ഞപ്പോൾ, അവ ഒരിക്കലും ഗതാഗത കുരുക്കിന് കാരണമാകുന്നില്ല എന്ന് ദേശീയപാത അതോറിറ്റി മറുപടി നൽകി. ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.