കൊച്ചി : പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവ് അനുവദിച്ച് കോടതി. നിർണായക ഉത്തരവാണ് ഹൈക്കോടതിയുടേത്. യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്.(HC on Paliyekkara toll plaza issue)
പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും നിർദേശമുണ്ട്. വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കും. രണ്ടു മാസം മുൻപാണ് ടോൾ പിരിവ് കോടതി തടഞ്ഞത്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് കാരണം.
ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. നിയമാവിൽ ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത് ടോൾ പിരിവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവാണ്.