
കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് നീട്ടിയ കോടതി വിധി തുടരും. ദേശീയ പാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. (HC on Paliyekkara Toll Plaza issue)
സെപ്റ്റംബർ 9 വരെ ടോൾ പിരിക്കുന്നത് നീട്ടിയ നടപടി തുടരും. മോണിറ്ററിങ് കമ്മിറ്റിയുടെ വിലയിരുത്തൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയിട്ടില്ല എന്നാണ്.
റോഡ് നിർമ്മാണം മന്ദഗതിയിൽ ആണെന്നും, സർവീസ് റോഡുകൾ പൂർണമായും നവീകരിച്ചിട്ടില്ലെന്നും കമ്മിറ്റി റിപ്പോർട്ട് നൽകി.