
കൊച്ചി : ഒരാഴ്ചയ്ക്കകം ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം സുഗമം ആകുമെന്ന് ഹൈക്കോടതിയിൽ ഉറപ്പ് നൽകി കേന്ദ്രസർക്കാർ. (HC on NH issue)
കോടതി പരിഗണിച്ചത് സർവ്വീസ് റോഡുകളുടെ അടക്കം നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല എന്നും, പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ്.
കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിച്ചിക്കാത്ത പക്ഷം ടോൾ പിരിവ് നിർത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.