കൊച്ചി : കേരള തീരത്ത് വച്ച് അപകടത്തിൽപ്പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ കമ്പനിയോട് നിർണായക നിർദേശവുമായി ഹൈക്കോടതി. ഇടക്കാല ഉത്തരവിൽ കോടതി ഭേദഗതി വരുത്തി. സെക്യൂരിറ്റി ഡെപ്പോസിറ്റായി 1227.62 കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.(HC on MSC Elsa 3 ship accident)
ഇതിന് ശേഷം എം.എസ്.സി അക്വിറ്റേറ്റ കപ്പലിന്റെ അറസ്റ്റ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കപ്പൽ അപകടം സംബന്ധിച്ച് 9531കോടി രൂപ കെട്ടിവയ്ക്കണം എന്നായിരുന്നു ആവശ്യം.
അപകടം സമുദ്രമത്സ്യ മേഖലയെ പ്രതികൂലമായി ബാധിച്ചെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. അടുത്തയാഴ്ച വീണ്ടും ഹർജി പരിഗണിക്കും.