
കൊച്ചി : മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തൻ ആക്കിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ പുനഃപരിശോധന ഹർജി പിൻവലിക്കാൻ ഹൈക്കോടതിയുടെ അനുമതി. (Manjeswaram bribery case )
അപ്പീൽ നൽകാനുള്ള കാലയളവ് ബാധകമാക്കില്ല എന്നാണ് കോടതി സർക്കാരിനോട് പറഞ്ഞത്. പുനഃപരിശോധനാ ഹർജിയല്ല, അപ്പീലാണ് നൽകേണ്ടതെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് നടപടി.