
കൊച്ചി : കേരള സർവ്വകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണം രണ്ടു കൂട്ടർ തമ്മിലുള്ള പരസ്പര വാശിയാണെന്ന് പറഞ്ഞ് ഹൈക്കോടതി. വി സിയും രജിസ്ട്രാറും വിദ്യാർത്ഥികൾക്ക് 'വണ്ടർഫുൾ' ഉദാഹരണമാണ് സമ്മാനിക്കുന്നതെന്ന് കോടതി വിമർശിച്ചു. (HC on Kerala University clash )
ഇരു കൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥത ഉള്ളതല്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത് വി സിയുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ്.
സംഭവത്തിൽ ബുധനാഴ്ച്ച വാദം തുടരും.