
കൊച്ചി : കീം 2025 പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഡിവിഷൻ ബെഞ്ച് നിരാകരിച്ചത്.(HC on KEAM result suspension)
വിധിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സർക്കാർ ആകെ വെട്ടിലായി.
പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ്.