
കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയിൽ നിലപാടറിയിച്ച് നിർമ്മാതാക്കൾ. സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തിയത് ആണെന്നും, ടീസർ ഉൾപ്പെടെ പുറത്തിറങ്ങിയെന്നും പ്രബഞ്ച അവർ, ഇപ്പോൾ പേരുമാറ്റം വരുത്തുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കൂട്ടിച്ചേർത്തു. (HC on JSK movie row)
കോടതി സീനിലെ പേര് മട്ട് ചെയ്യാൻ തയ്യാറാണെന്നും, എന്നാൽ പേരുമാറ്റം ബുദ്ധിമുട്ടാണെന്നും നിർമ്മാതാക്കൾ വാദിച്ചു. പേരിടുന്നത് കലാകാരൻ്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം അല്ലേയെന്നാണ് കോടതി ചോദിച്ചത്.
ചരിത്ര കഥാപാത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിച്ചാൽ പോരേയെന്നും കോടതി ആരാഞ്ഞു. പട്ടാളം ജാനകി എന്ന് മലയാളത്തിൽ സിനിമ ഉണ്ടായിട്ടുണ്ടെന്നും, ഈ പേര് വച്ച് മലയാളത്തിൽ വേറെയും സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി.