കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സംഭവം സംബന്ധിച്ച് ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും.(HC on JSK movie row)
രാവിലെ പത്ത് മണിക്കാണ് എറണാകുളം ലാൽ മീഡിയയിൽ പ്രത്യേക പ്രദർശനം നടത്തുന്നത്. സിനിമ കാണുന്നത് ജസ്റ്റിസ് എൻ. നഗരേഷ് ആണ്.
സിനിമ കണ്ടതിന് ശേഷം ബുധനാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കുന്ന അവസരത്തിൽ തീരുമാനം എടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.