കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സംബന്ധിച്ച് സെൻസർ ബോർഡിൻ്റെ തീരുമാനത്തിൽ നിർണായക നടപടിയുമായി കേരള ഹൈക്കോടതി. സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സിനിമ കാണാമെന്ന് കോടതി തീരുമാനിച്ചു. (HC on JSK movie row )
ഹൈക്കോടതി ജഡ്ജി എൻ നഗരേഷ് അറിയിച്ചത് ശനിയാഴ്ച്ച സിനിമ കാണാമെന്നാണ്. നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സിനിമ സ്റ്റുഡിയോയില്‍ കാണാൻ സൗകര്യം ഒരുക്കാമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച്ച പത്ത് മണിക്ക് സിനിമ പ്രദർശിപ്പിക്കും.
ഇത് മുംബൈയിൽ വച്ച് കാണാൻ ആഗ്രഹമുണ്ടെന്ന് സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് പറഞ്ഞു. എന്നാൽ കൊച്ചിയിൽ വച്ച് കാണാമെന്ന് കോടതി അറിയിച്ചു.