
കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളി മുൻകൂർ അനുമതിയില്ലാതെ ഇളക്കി മാറ്റിയത് അനുചിതമാണെന്ന് പറഞ്ഞ് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നാണ് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. (HC on issue regarding Sabarimala Temple)
ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും, കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയം ഉണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
വെള്ളിയാഴ്ച വിഷയത്തിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു.